11-May-2023 -
By. Business Desk
കൊച്ചി / മുംബൈ: ടാറ്റ ഐപിഎല്‍ 2023ന്റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ, ആദ്യ അഞ്ച് ആഴ്ചകളില്‍ 1300 കോടിയിലധികം വീഡിയോ വ്യൂവര്‍ഷിപ്പോടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിലും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റില്‍ എത്തി. ഇന്റര്‍നെറ്റ് കണക്റ്റഡ് ടിവിയിലെ കാഴ്ചക്കാരുടെ എണ്ണം എച്ച്ഡി ടിവിയിലേതിനെക്കാള്‍ ഇരട്ടിയായി.
ഓരോ മത്സരത്തിനുമൊപ്പമുള്ള ജിയോ സിനിമയുടെ വളര്‍ച്ച കാണിക്കുന്നത് കാഴ്ച്ചക്കാര്‍ ഓണ്‍ലൈന്‍ വ്യൂവര്‍ഷിപ്പിനു നല്‍കുന്ന മുന്‍ഗണനയും പ്ലാറ്റഫോമിന്റെ കരുത്തുമാണെന്നും വയാകോം 18 സ്‌പോര്‍ട്‌സ് സിഇഒ അനില്‍ ജയരാജ് പറഞ്ഞു.
അഞ്ച് ദിവസത്തിനുള്ളില്‍ ജിയോസിനിമ രണ്ട് തവണ ടാറ്റ ഐപിഎല്ലിന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഏപ്രില്‍ 12 ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ 2.23 കോടി വ്യൂവര്ഷിപ് നേടി, അഞ്ചാം ദിവസം ബാംഗ്ലൂര്‍ ചെന്നൈ മത്സരത്തിനിടെ, 2.4 കോടിയിലെത്തി ജിയോസിനിമ വീണ്ടും റെക്കോര്‍ഡിട്ടു. ആരാധകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട കാഴ്ച്ചനുഭവം നല്‍കുന്നതിനായി 360ഡിഗ്രി വ്യൂവിംഗ് ഫീച്ചര്‍ പുറത്തിറക്കി, ഭോജ്പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുള്‍പ്പെടെയുള്ള തനതായ ഭാഷാ ഫീഡുകളും മള്‍ട്ടിക്യാം, 4കെ, ഹൈപ്പ് മോഡ് പോലുള്ള ഡിജിറ്റല്‍ ഫീച്ചറുകളും പ്രേക്ഷകര്‍ ആസ്വദിച്ചു,
കൂടാതെ മത്സരത്തിന്റെ ഹൈലൈറ്റുകള്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഫാഫ് ഡു പ്ലെസിസ്, റാഷിദ് ഖാന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ മുന്‍നിര കളിക്കാര്യമായുള്ള അഭിമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ആവേശകരമായ ആക്ഷന്‍ പാക്ക്ഡ്, എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം പ്രേക്ഷകര്‍ ആസ്വദിച്ചു. ജിയോസിനിമയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോര്‍ഡാണ്, ഇതില്‍ നിന്നുള്ള വരുമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എല്‍ 2023ന്റെ ഡിജിറ്റല്‍ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുന്‍നിര ബ്രാന്‍ഡുകളുണ്ട്, കോപ്രെസെന്റിങ് സ്‌പോണ്‍സറായ ഡ്രീം 11, കോ പവേര്‍ഡ് സ്‌പോണ്‍സര്‍മാരായ ജിയോ മാര്‍ട്ട് , ഫോണ്‍ പേ, ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി , പ്യൂമ, ആമസോണ്‍, സൗദി ടൂറിസം, സ്‌പോട്ടിഫൈ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.